KeralaLatest

അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

“Manju”

തിരുവനന്തപുരം: ശനി ഞായര്‍ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ സംസ്ഥാനത്തെ പൊതു സ്ഥലങ്ങള്‍ നിശ്ചലമായി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് സംസ്ഥാനത്ത് തുറന്നിട്ടുള്ളത്. ഹോട്ടലുകളില്‍ പാഴ്സല്‍ പോലുമില്ല. ഹോം ഡെലിവറി മാത്രം.അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റടക്കമുള്ള നടപടികള്‍ പ്രഖ്യാപിച്ച്‌ പൊലീസ് കര്‍ശന പരിശോധനയാണ് സംസ്ഥാന വ്യാപകമായി നടത്തുന്നത്. അനാവശ്യമായി പുറത്തിറങ്ങിയെന്ന് ബോധ്യമായാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കം നടപടികളിലേക്കും പൊലീസ് കടക്കുന്നുണ്ട്.

എറണാകുളത്ത് ദേശീയപാതയിലെ പരിശോധനയില്‍ അനാവശ്യ യാത്രക്ക് പുറത്തിറങ്ങിയവരുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. തലസ്ഥാനത്ത് മറ്റ് ദിവസങ്ങളേക്കാള്‍ തിരക്ക് നന്നേ കുറഞ്ഞു.പൊലീസ് മുന്‍കൂര്‍ അനുമതി വാങ്ങിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസും രണ്ട് ദിവസത്തേക്ക് നിര്‍ത്തി. ജനം പുറത്തിറങ്ങിയത് ആശുപത്രി കേസുകളടക്കമുള്ള അത്യാവശ്യങ്ങള്‍ക്ക് മാത്രം. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാക്കാനുറപ്പിച്ചാണ് ശനി ഞായര്‍ ദിവസങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇടയ്ക്ക് അയഞ്ഞിരുന്ന പൊലീസ് ഇന്ന് നിരീക്ഷണ സംവിധാനങ്ങളെല്ലാം വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Back to top button