InternationalLatest

കേരളം സന്തോഷ് ട്രോഫി ക്വാര്‍ട്ടറില്‍

“Manju”

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ക്വാര്‍ട്ടറില്‍ കടന്ന് കേരളം. ഗ്രൂപ്പ് എയില്‍ ബുധനാഴ്ച നടന്ന മേഘാലയ – ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സര്‍വീസസ് എതിരില്ലാത്ത രണ്ട് ഗോളിന് അസമിനെ പരാജയപ്പെടുത്തി. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് സര്‍വീസസ്, ഗോവ ടീമുകള്‍ക്കൊപ്പം കേരളവും അസമും ക്വാര്‍ട്ടറിലെത്തുകയായിരുന്നു. മേഘാലയയും അരുണാചലും പുറത്തായി. ഗ്രൂപ്പ് ജേതാക്കളെ അറിയാന്‍ അവസാന റൗണ്ട് മത്സരം വരെ കാത്തിരിക്കണം.

നിലവില്‍ നാല് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയന്റോടെ സര്‍വീസസാണ് ഒന്നാമത്. എട്ട് പോയന്റുള്ള ഗോവ രണ്ടാമതും ഏഴ് പോയന്റുമായി കേരളം മൂന്നാമതുമാണ്. ആറ് പോയന്റുള്ള അസം നാലാമതായും ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പില്‍ നിന്ന് നാല് ടീമുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ബര്‍ത്ത്.
ബുധനാഴ്ച നടന്ന മത്സരത്തില്‍ കേരളം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ അരുണാചലിനെ പരാജയപ്പെടുത്തിയിരുന്നു. 35-ാം മിനിറ്റില്‍ ഹെഡറിലൂടെ ആഷിഖും 52-ാം മിനിറ്റില്‍ വി. അര്‍ജുനുമാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്.

Related Articles

Back to top button