KeralaLatestThiruvananthapuram

സി ഡി എം വഴി കള്ളനോട്ട് വ്യാപനം

“Manju”

സിന്ധുമോൾ. ആർ

പത്തനംതിട്ട: കള്ളനോട്ടുകള്‍ കാഷ് ഡിപ്പോസിറ്റ് മെഷീന്‍(സിഡിഎം) മുഖേനെ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച യുവാവ് അറസ്റ്റില്‍. അഴൂര്‍ വേളൂരേത്ത് ശബരിനാഥിനെ (31) ആണ് എസ്‌എച്ച്‌ഒ ജി.സുനില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 4ന് ആണ് ഐസിഐസിഐ ബാങ്കിന്റെ അബാന്‍ ജംക്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറിലെ സിഡിഎം വഴി നിതിന്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് ശബരിനാഥ് അ‍ഞ്ഞൂറിന്റെ 10 നോട്ടുകള്‍ നിക്ഷേപിച്ചത്.

ഇതില്‍ 5 എണ്ണം കള്ളനോട്ട് ആയിരുന്നു. മെഷീനില്‍ നിന്ന് പണമെടുത്ത ബാങ്ക് അധികൃതര്‍ കള്ളനോട്ട് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അക്കൗണ്ട് ഉടമയുടെ വിശദവിവരങ്ങളും പണം ഇടാന്‍ വന്നയാളുടെ സിസിടിവി ദൃശ്യങ്ങളും സഹിതം ബാങ്ക് മാനേജര്‍ സഞ്ജയ് പിള്ള പൊലീസില്‍ നല്‍കി. നിതിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പണമിട്ടത് ശബരിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇയാളെയും വരുത്തി. അഖില്‍ എന്ന യുവാവാണ് തനിക്ക് പണം നല്‍കിയത് എന്നായിരുന്നു ശബരിയുടെ മൊഴി. കൊല്ലം സ്വദേശിയാണ് നോട്ടുകള്‍ തനിക്ക് കൈമാറിയതെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം നോട്ട് സിഡിഎമ്മില്‍ ഇട്ടയാളെന്ന നിലയില്‍ ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐമാരായ സുരേഷ് കുമാര്‍, അനൂപ്, നിധിന്‍, അലീന സൈറസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശബരിയെന്ന് പൊലീസ് പറഞ്

Related Articles

Back to top button