KeralaLatest

മൃഗങ്ങള്‍ക്കായി റിലയൻസിന്റെ അത്ഭുതലോകം -‘വൻതാര’യുടെ വിശേഷങ്ങള്‍

“Manju”

ടാർസൻ ആനയുടെ ലെൻസ് ജർമനിയിൽനിന്ന്: തിമിരശസ്ത്രക്രിയയ്ക്ക് വിദഗ്ധർ,  റിലയൻസിന്റെ 'വൻതാര'യെന്ന അദ്ഭുതം- Elephant | Wildlife | Vantara | Manorama  News | Cataract Surgery ...

ന്യൂഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് മൃഗസംരക്ഷണത്തിനായി ഗുജറാത്തില്‍ വൻതാരഎന്ന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഇന്ത്യയിലും വിദേശത്തുമായി, പരിക്കേറ്റതും പീഡിപ്പിക്കപ്പെടുന്നതുമായ വന്യജീവികളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പുനരധിവാസം എന്നിവയിലാണ് ഇതിന്റെ ശ്രദ്ധ.

ഗുജറാത്തിലെ റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻ്റെ ഗ്രീൻ ബെല്‍റ്റിനുള്ളില്‍ 3,000 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വൻതാര ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. കൃത്രിമ വനാന്തരീക്ഷം ഒരുക്കിയാണ് മൃഗങ്ങളു‌ടെ പുനരധിവാസം ന‌ടപ്പിലാക്കുന്നത്. പ്രകൃതിദത്തവും സമ്ബുഷ്ടവും ഹരിതവുമായ ആവാസ വ്യവസ്ഥ മൃഗങ്ങള്‍ക്ക് സൃഷ്ടിച്ചു നല്‍കുകയാണ് വൻതാര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആർഐഎല്‍, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ അനന്ത് അംബാനിയുടെ ആശയമാണ് വൻതാര. സമീപ വർഷങ്ങളില്‍ ഈ സംരംഭത്തിന് കീഴില്‍ 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് വിജയകരമായി രക്ഷിച്ചു. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുള്‍പ്പെടെയുള്ള പ്രധാന ജീവജാലങ്ങളുടെ പുനരധിവാസ സംരംഭങ്ങള്‍ കേന്ദ്രം ഏറ്റെടുത്തിട്ടുണ്ട്.

25,000 ചതുരശ്ര അടി വിസ്തീർണമുള്ള ആനകള്‍ക്കായി പ്രത്യേക ആശുപത്രിയുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലുതാണ്. പോർട്ടബിള്‍ എക്സ്റേ മെഷീനുകള്‍, ശസ്ത്രക്രിയകള്‍ക്കുള്ള ലേസർ ഉപകരണങ്ങള്‍, അത്യാധുനിക സൗകര്യങ്ങള്‍ എന്നിവയുണ്ട്. ഇൻ്റർനാഷണല്‍ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ തുടങ്ങിയ സംഘടനകളുമായും വൻതാര സഹകരിച്ച്‌ പ്രവർത്തിക്കുന്നു.

ബർമീസ് പെരുമ്ബാമ്ബിന്‌ പുതുജീവൻ

അടുത്തിടെ ബർമീസ് പെരുമ്ബാമ്ബിൻ്റെ ജീവനും ഇവിടത്തെ ഡോക്ടർമാർ രക്ഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ പാമ്ബുകളില്‍ ഒന്നായിട്ടും റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ബർമീസ് പെരുമ്ബാമ്ബ് പലയിടത്തും വളർത്തുമൃഗമെന്ന നിലയിലും ജനപ്രിയമാണ്, അതിനാല്‍ അവ പലപ്പോഴും ഇരകളാകുന്നു. സാധാരണയായി ബർമീസ് പെരുമ്ബാമ്ബുകള്‍ 12 അടി മുതല്‍ 19 അടി വരെയാണ് നീളമുണ്ടാവുക. വൻതാരയിലെത്തിയ സെറ എന്ന് പേരിട്ടിരിക്കുന്ന പാമ്ബിന് ഗുരുതരമായ അവസ്ഥ ഉണ്ടായിരുന്നു. വീർത്ത വയറായിരുന്നു ഇതിന് ഉണ്ടായിരുന്നത്. പക്ഷേ, ഏറ്റവും ഞെട്ടിക്കുന്ന കാര്യം, ശസ്ത്രക്രിയ നടത്തിയപ്പോള്‍ വയറില്‍ 27 ചീഞ്ഞ മുട്ടകള്‍ കണ്ടെത്തി. അവയെ പുറത്തെടുത്ത് അതിൻ്റെ ജീവൻ രക്ഷിച്ചു.

വൃക്കകള്‍ തകരാറിലായ വെള്ളക്കടുവ

വൻതാര സംരംഭത്തിൻ്റെ വിജയഗാഥകളിലൊന്ന് ചികിത്സിച്ച്‌ രക്ഷപ്പെട്ട ഒരു വെള്ളക്കടുവയുടെ കഥയാണ്.
കടുവ നേരത്തെ സർക്കസില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ വൻതാരയില്‍ എത്തിച്ചപ്പോള്‍ അതിൻ്റെ സ്ഥിതി വളരെ മോശമായിരുന്നു. മരണത്തിൻ്റെ വക്കിലുമെത്തിയിരുന്നു. മെലിഞ്ഞു, എല്ലുകള്‍ വെളിവായി, അസ്ഥികൂടം പോലെയായിരുന്നു ശരീരം. എന്നാല്‍ വൻതാര കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം കടുവ ആരോഗ്യം വീണ്ടെടുക്കുക മാത്രമല്ല ഇപ്പോള്‍ സുഖമായി ജീവിക്കുകയും ചെയ്യുന്നു.

മൃഗഡോക്ടർമാരുടെ സംഘം കടുവയുടെ എക്‌സ്‌റേ, അള്‍ട്രാസൗണ്ട്, സിടി സ്‌കാൻ എന്നിവ നടത്തി. ഇതിന് പിന്നാലെ കടുവയുടെ വൃക്കകള്‍ തകരാറിലായതായി കണ്ടെത്തി. വെല്ലുവിളികളില്‍ തളരാതെ, സമർപ്പിത സംഘം സൂക്ഷ്മമായ ചികിത്സാ ആരംഭിച്ചു. പരിചരണം നല്‍കുക മാത്രമല്ല കടുവയുടെ പ്രത്യേക ഭക്ഷണക്രമം പൂർണമായി പരിപാലിക്കുകയും ചെയ്തു.

കടുവയുടെ ആരോഗ്യനില മെച്ചപ്പെടുകയും ക്രമേണ വൃക്ക സംബന്ധമായ പ്രശ്‌നം ഭേദമാവുകയും ചെയ്തു. അനുകമ്ബയുടെയും പുനരധിവാസത്തിൻ്റെയും ശക്തിയുടെ തെളിവായി ഇന്ന് ആ കടുവ നിലകൊള്ളുന്നു. ഈ ശ്രദ്ധേയമായ വിജയഗാഥ രക്ഷാപ്രവർത്തനങ്ങളുടെ പ്രാധാന്യത്തെയും മൃഗങ്ങള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കുന്നതില്‍ വൻതാര വഹിക്കുന്ന സുപ്രധാന പങ്കിനെയും അടിവരയിടുന്നു. വൻതാരയില്‍ 2,000-ത്തിലധികം ജീവനക്കാരുണ്ട്.

Related Articles

Back to top button