IndiaLatest

അവസാന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റതിനാല്‍ കെ.എല്‍. രാഹുല്‍ ടീമില്‍ ഇല്ല. എന്നാല്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തി. നിലവില്‍ ലണ്ടനിലുള്ള രാഹുലിനെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. വാഷിങ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാട്ടിദര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ് എന്നിവരാണ് ഇന്ത്യൻ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Related Articles

Back to top button