KeralaLatest

തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ജന്മഗൃഹ തീര്‍ത്ഥാടകര്‍ വൈക്കം ആശ്രമം സന്ദര്‍ശിച്ചു.

“Manju”

വൈക്കം : ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറല്‍) യിലെ ഗുരു ഭക്തര്‍ ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചില്‍ സന്ദര്‍ശനം നടത്തി. ജന്മഗൃഹ തീര്‍ത്ഥയാത്രയില്‍ പങ്കെടുത്ത ഭക്തരാണ് വൈക്കം ആശ്രമം സന്ദര്‍ശിച്ചത്. വൈക്കം ആശ്രമത്തിലെത്തിയ തീര്‍ത്ഥാടക സംഘത്തെ ആശ്രമം വൈക്കം ഏരിയ ഹെഡ് സ്വാമി ജയപ്രിയന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതി ചന്ദ്രന്‍ ജ്ഞാനതപസ്വി സന്നിഹിതനായിരുന്നു. വിശ്രമത്തിന് ശേഷം സംഘം തിരുവന്തപുരത്തേക്ക് തിരിച്ചു.

ജന്മഗൃഹത്തിലെത്തിയ തീര്‍ത്ഥാടകര്‍ സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വിയ്ക്കൊപ്പം

Related Articles

Back to top button