Thiruvananthapuram

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ സമ്പൂർണ കുടിവെള്ള പദ്ധതിക്ക് തുടക്കമായി.

“Manju”

ജ്യോതിനാഥ് കെ പി

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ സമ്പൂർണ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. കുടിവെള്ള കണക്ഷൻ നിലവിൽ ഇല്ലാത്ത മുഴുവൻ കുടുംബങ്ങൾക്കുംകേന്ദ്ര -സംസ്ഥാന സർക്കാരുകളുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ 10%മാത്രം ഗുണഭോക്തൃ വിഹിതം നൽകിക്കൊണ്ട് കുടിവെള്ളപൈപ്പ് ലൈൻ കണക്ഷൻ നൽകാനാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വാട്ടർ അതോറിറ്റി ആറ്റിങ്ങൽ ഡിവിഷൻ പരിധിയിലുള്ള പദ്ധതിഉത്‌ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പള്ളിയറ വാർഡിൽ നടന്ന ചടങ്ങിൽ ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി. ശശി അവർകൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിജയകുമാരി ആർ. എസ് ആധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.ആർ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ. മുരളി, ബ്ലോക്ക്‌ മെമ്പർശ്രീമതി സിന്ധുകുമാരി, പഞ്ചായത്ത്‌ മെമ്പർമാരായശ്രീ സുജാതൻ പൊയ്കമുക്ക് ഹരി, വാട്ടർ അതോറിറ്റി എഞ്ചിനീയർ എ. നിസാർ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button