IndiaLatest

ജനറല്‍ടിക്കറ്റുമായി എ.സി. കോച്ചില്‍ കയറിയ യുവതിയെ ടി.ടി.ഇ. തള്ളിയിട്ടു

“Manju”

ചണ്ഡിഗഡ് : ഹരിയാനയിലെ ഫരീദാബാദില്‍ എ.സി. കോച്ചില്‍ ജനറല്‍ ടിക്കറ്റുമായി കയറിയ യുവതിയെ ടി.ടി.ഇ. ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു. ഝലം എക്സ്പ്രസിലാണ് സംഭവം. ഈ അപകടത്തില്‍ ഭാവന എന്ന യുവതിക്ക് ഗുരുതരമായി പരുക്കേറ്റു.

പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയിരുന്നതിനാലാണ് യുവതി എ.സി. കോച്ചില്‍ കയറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ടി.ടി.ഇ. യുവതിയോട് ഇറങ്ങാന്‍ ആവശ്യപ്പെടുമ്പോഴേയ്ക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.

അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ജനറല്‍ കംമ്പാര്‍ട്ട്മെൻറിലേയ്ക്ക് മാറാമെന്നു യുവതി പറഞ്ഞെങ്കിലും ടി.ടി.ഇ. സമ്മതിച്ചില്ല. ആദ്യം യുവതിയുടെ സാധനങ്ങള്‍ ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ ഇയാള്‍ പിന്നാലെ യുവതിയെയും ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. പുറത്തേക്കു വീണ ഇവർ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുയായിരുന്നു.

Related Articles

Back to top button