KeralaLatest

സ്ത്രീകള്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജുകള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി

“Manju”

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ടൂർ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. മാർച്ച്‌ 8-ന് എല്ലാ യൂണിറ്റില്‍ നിന്നും കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിലേക്ക് പ്രത്യേക ട്രിപ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഇതിനോടൊപ്പം വനിതകള്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്കും കെഎസ്‌ആർടിസി പ്രത്യേക സർവീസുകള്‍ നടത്തും.

വ്യക്തിഗത യാത്രയ്ക്ക് പുറമേ, കുടുംബശ്രീ, സ്വാശ്രയ സംഘങ്ങള്‍, മറ്റ് സംഘങ്ങള്‍ എന്നിവയ്ക്കും യാത്ര നടത്താവുന്നതാണ്. മാർച്ച്‌ 8 മുതല്‍ 15 വരെ പ്രത്യേക നിരക്കില്‍ യാത്ര ചെയ്യാനാകും. നെല്ലിയാമ്ബതി, ജാനകിക്കാട്, വയനാട്, മലമ്ബുഴ, വണ്ടർലാ, ഗവി, സൈലന്റ് വാലി, വാഗമണ്‍ എന്നിവിടങ്ങളിലേക്ക് യാത്ര നടത്തുന്നുണ്ട്. യാത്ര ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കുമായി 9846100728 , 9544477954 എന്നീ നമ്ബറുകളുമായി ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button