LatestThiruvananthapuram

ജീവനക്കാരുടെ വിരമിക്കല്‍ സര്‍വ്വീസുകളെ ബാധിക്കില്ല ;കെഎസ്‌ആര്‍ടിസി

“Manju”

തിരുവനന്തപുരം; ഏപ്രില്‍, മേയ് മാസങ്ങളില്‍ കെഎസ്‌ആര്‍ടിസിയില്‍ നിന്നും ജീവനക്കാര്‍ വിരമിക്കുമ്പോള്‍ സര്‍വ്വീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് കെഎസ്‌ആര്‍ടിസി. ഏകദേശം 750 ജീവനക്കാരാണ് ഏപ്രില്‍ മേയ് മാസങ്ങളില്‍ വിരമിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ കെഎസ്‌ആര്‍ടിസി യൂണിറ്റുകളിലും റിട്ടയര്‍മെന്റിനും കുറവിനും ആനുപാതികമായി സര്‍വ്വീസ് നടത്തുന്നതിനുള്ള ജീവനക്കാരെ ജനറല്‍ ട്രാന്‍സ്ഥര്‍ മുഖാന്തിരം മേയ് മാസം പുനര്‍ വിന്യസിക്കും ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കൃത്യമാക്കി പട്ടിക തയ്യാറാക്കല്‍ അവസാന ഘട്ടത്തിലാണ്.

നിലവില്‍ ആവശ്യത്തിനുള്ള ജീവനക്കാര്‍ ഉണ്ടെങ്കിലും റിട്ടയര്‍മെന്റ്, ലീവ്, അനധികൃത ഹാജരില്ലായ്മ എന്നിവ കാരണം ചില യൂണിറ്റുകളില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. അത് പുനക്രമീകരണത്തിലൂടെ നികത്തുവാന്‍ ആവശ്യമായ ജീവനക്കാര്‍ നിലവിലുണ്ട്. പുനക്രമീകരണം പൂര്‍ത്തിയാകുന്നതു വരെ സര്‍വ്വീസ് ഓപ്പറേഷനെ ബാധിക്കാതിരിക്കുവാന്‍ ജീവനക്കാര്‍ അധികജോലി ചെയ്യുന്ന വേതനം ( സറണ്ടര്‍ തുക) വര്‍ദ്ധിപ്പിച്ച്‌ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ അധിക സര്‍വ്വീസിനായി കെഎസ്‌ആര്‍ടിസിസിഫ്റ്റിലെ 400 ബസുകള്‍ കൂടി ഉടന്‍ വരുമ്പോള്‍ ദീര്‍ഘ ദൂര ബസില്‍ നിന്നും മറ്റു സര്‍വ്വീസുളിലേക്ക് മാറുന്ന ജീവനക്കാരുടെ സേവനം അവരുടെ ജില്ലകളില്‍ തന്നെ ലഭ്യമാക്കുവാനും പദ്ധതിയുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യത്തിനുള്ള ബസുകളും, ജീവനക്കാരും എല്ലാ യൂണിറ്റിലും എത്തുകയും ഇപ്രകാരം കോവിഡിന് മുന്‍പ് ഓപ്പറേറ്റ് ചെയ്തിരുന്ന മുഴുവന്‍ സര്‍വ്വീസുകളും പുനക്രമീകരിച്ച്‌ പൂര്‍ത്തിയാക്കി ഓപ്പറേറ്റ് ചെയ്യുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

 

Related Articles

Back to top button