InternationalLatest

ഇന്ത്യന്‍ ഉള്ളി യുഎഇയിലേക്ക് തിരിച്ചെത്തുന്നു; ആശ്വാസത്തോടെ മലയാളികള്‍

“Manju”

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഉള്ളി കയറ്റുമതി പുനരാംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ ഏറെ നാളായി കുതിച്ചുയര്‍ന്ന ഉള്ളിവില ഉടന്‍ കുറയുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍. റമസാന്‍ ആരംഭിക്കാനിരിക്കെയാണ് നിരക്ക് കുറഞ്ഞത്.

ഇന്ത്യന്‍ ഉള്ളി കയറ്റുമതി നിര്‍ത്തിയതോടെ യുഎഇയില്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഉള്ളി വില 13 ദിര്‍ഹം (293 രൂപ) വരെ ഉയര്‍ന്നിരുന്നു.
നിലവില്‍ ലഭ്യമായ പാക്കിസ്ഥാന്‍ ഉള്ളിക്ക് 6.40 ദിര്‍ഹമാണ് (144 രൂപ) വി ല. യുഎഇയിലേക്ക് മാസം 14,400 ടണ്ണും ബംഗ്ലാദേശിലേക്ക് 50,000 ടണ്ണും ഉള്ളി കയറ്റുമതിക്കാണ് ഇന്ത്യ അനുവാദം നല്‍കി യിരിക്കുന്നത്.

4 ദിവസം മുന്‍പ് ബഹ്‌റൈന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഉള്ളി കയറ്റുമതി പുനരാരംഭിച്ചി രുന്നു. പ്രാദേശിക വിപണിയില്‍ ഉല്‍പന്ന ലഭ്യതയും വില നിയന്ത്രണവും ഉറപ്പാക്കാന്‍ 2023 ഡിസംബറിലാണ് ഇന്ത്യ കയറ്റുമതി നിരോധിച്ചത്. മാര്‍ച്ച് 31 വരെയായിരുന്നു നിരോധനമെങ്കി ലും ജിസിസി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥനയും പ്രാദേശിക വിപണിയില്‍ പുതിയ വിള എത്തിയതും മാനിച്ച് കയറ്റുമതിക്ക്
ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു.

 

Related Articles

Back to top button