KeralaLatest

സുവിശേഷ പ്രാസംഗികന്‍ പ്രൊഫസര്‍ എം വൈ യോഹന്നാന്‍ അന്തരിച്ചു

“Manju”

കൊച്ചി: പ്രശസ്ത സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് പ്രസിഡന്റുമായിരുന്ന പ്രൊഫസര്‍ എം വൈ യോഹന്നാന്‍ (84) അന്തരിച്ചു .വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചത്തിനെത്തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക്സ് ചെയര്‍മാന്‍ കൂടിയായിരുന്നു പ്രൊഫസര്‍ എം വൈ യോഹന്നാന്‍. 100ല്‍പരം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കോലഞ്ചേരി കടയിരുപ്പില്‍ ഇടത്തരം കാര്‍ഷിക കുടുംബത്തിലാണ് പ്രൊഫസര്‍ എം വൈ യോഹന്നാന്‍ ജനിച്ചത്. സ്വകാര്യ വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബി എഡില്‍ യൂണിവേഴ്സിറ്റി റാങ്കും നേടി.
1964ല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജില്‍ അദ്ധ്യാപന ജീവിതം ആരംഭിച്ചു. 33 വര്‍ഷത്തെ അദ്ധ്യാപനത്തിനുശേഷം 1995ല്‍ ഇതേ കോളജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. ‘സ്വമേധയാ സുവിശേഷ സംഘം’ എന്ന മിഷനറി സംഘത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു. പതിനേഴാം വയസുമുതല്‍ സുവിശേഷ പ്രഘോഷണ രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Related Articles

Back to top button