തിരുവനന്തപുരം: ഐആര്‍സിടിസി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പരിധി ഉയര്‍ത്തി. ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് നിലവില്‍ 12 ടിക്കറ്റും ഇതില്ലാത്ത ഐആര്‍സിടിസി ലോഗിന്‍ ഉപയോഗിച്ച് 6 ടിക്കറ്റും ആണ് നിലവില്‍ ബുക്ക് ചെയ്യാനാകുന്നത്. ഇത് യഥാക്രമം 24ഉം 12ഉം ആകും.
ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടില്‍ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ടിക്കറ്റ് എടുക്കാനുള്ള പരിധി വര്‍ധിപ്പിച്ചതോടെ സ്വകാര്യ ഏജന്‍സികള്‍ ഇത് ഒരു അവസരമാക്കി വന്‍തോതില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമോ എന്ന ആശങ്കക്കും ഉയരുന്നുണ്ട്. ഐആര്‍സിടിസി ആപ്പും വെബ്സൈറ്റും മുഖേന ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കൂട്ടണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്.