KeralaLatest

ബി.ജെ.പി. നേതാവ് ഡി. അശ്വനി ദേവ് അന്തരിച്ചു

“Manju”

കായംകുളം: ബി.ജെ.പി നേതാവും കായംകുളം നഗരസഭ മുന്‍ കൗണ്‍സിലറുമായ ഡി.അശ്വനി ദേവ് (56) അന്തരിച്ചു. 1983 ല്‍ വിദ്യാര്‍ഥി മോര്‍ച്ചയിലൂടെയാണ് അശ്വിനി ദേവ് പൊതുരംഗത്തെത്തുന്നത്. യുവമോര്‍ച്ചയുടെ ആദ്യകാല ജില്ല ജനറല്‍ സെക്രട്ടറി, .ബി.വി.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

കായംകുളം ശ്രീരാമകൃഷ്ണാശ്രമം മുന്‍ സെക്രട്ടറി കൂടിയായിരുന്ന ഇദ്ദേഹം വാരണപ്പള്ളില്‍ കുടുംബത്തിലെ അംഗമാണ്. അവിവാഹിതനാണ്. ഒന്നര വര്‍ഷം മുന്‍പ് കായംകുളത്ത് വെച്ചുണ്ടായ അപകടത്തില്‍ അശ്വിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Related Articles

Back to top button