InternationalLatest

ബ്രിട്ടനിൽ പരിസ്ഥിതി സ്‌നേഹികൾ പ്രക്ഷോഭത്തിൽ

“Manju”

ലണ്ടൻ: പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥ തകർക്കുന്നതിനെതിരെ ബ്രിട്ടനിലും പ്രതിഷേധം. ആഗോളതലത്തിലെ വികസനങ്ങളുടെ ഭാഗമായി വിമാനത്താവളത്തെ ചുറ്റിപ്പറ്റിയാണ് പ്രതിഷേധം ഉയരുന്നത്. ലീഡ്‌സിലെ ബ്രാഡ്‌ഫോഡ് വിമാനത്താവള വികസനത്തിനെതിരെയാണ് വൻപ്രതിഷേധം ഉയരുന്നത്. ക്ലൗഡ് കുക്കൂ എന്നറിയപ്പെടുന്ന പക്ഷികളുടെ ആവാസവ്യവസ്ഥയെ തകർക്കുന്ന വികസനമാണ് നടത്താൻ പോകുന്നതെന്ന് പരിസ്ഥിതി വാദികൾ ആരോപിക്കുന്നു. എന്നാൽ ഒരു വർഷം 30 ലക്ഷം യാത്രക്കാർ വന്നിറങ്ങുന്ന സ്ഥലത്തെ സൗകര്യങ്ങൾ വളരെ കുറവാണെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്.

വടക്കൻ ബ്രിട്ടനിലെ വിമാനത്താവളമാണ് ബ്രാഡ്‌ഫോഡിലേത്.4500 കോടി മുതൽമുടക്കിയാണ് പുതിയ ടെർമിനൽ നിർമ്മിക്കാൻ പോകുന്നത്. നിരവധി മരങ്ങൾ നിറഞ്ഞ പ്രദേശത്താണ് പണിനടത്തേണ്ടതെന്നും പ്രതിഷേധക്കാർ പറയുന്നു. കോടാലി ഒരിക്കലും പരിസ്ഥിതിയുടെ കൂട്ടുകാരനല്ലെന്ന് ഓർക്കണമെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയാണ്. എന്നാൽ വടക്കൻ മേഖലയുടെ വികസനത്തിനും നിരവധി തൊഴിലവസരങ്ങൾക്കും ലീഡ്‌സിൽ വിമാനത്താവള വികസനം അനിവാര്യമാണെന്ന ബോറിസ് ജോൺസന്റെ നയമാണ് പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ വിമാനത്താവള അധികൃതർ ഉപയോഗിക്കുന്നത്.

Related Articles

Back to top button