ശ്രീജ.എസ്
തിരുവനന്തപുരം: കേരളത്തില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതായി ദേശീയ ജലകമ്മീഷന്റെ മുന്നറിയിപ്പ് . ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷന് പുറത്തിറക്കിയ സ്പെഷ്യല്‍ ഫ്ലഡ് അഡ്വൈസറിയില്‍ പറയുന്നു.
കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ കര്‍ണാടക സംസ്ഥാനങ്ങളില്‍ തീവ്ര വെള്ളപ്പൊക്കമുണ്ടാകും. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷന് അറിയിച്ചു.