InternationalLatest

കൊവിഡ് അടുത്ത വകഭേദം ഒമിക്രോണിനേക്കാള്‍ മാരകമായേക്കാം

“Manju”

ലണ്ടന്‍: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രാണിന്റെ കാഠിന്യം ഇപ്പോള്‍ കുറയുന്നത് ആശ്വാസകരമാണ്, എന്നാല്‍ അടുത്ത വകഭേദം കൂടുതല്‍ മാരകമാകാനുള്ള സാധ്യതയുണ്ടെന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രമുഖ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തെറപ്പ്യൂട്ടിക് ഇമ്മ്യൂണോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലെ ക്ലിനിക്കല്‍ മൈക്രോബയോളജി പ്രൊഫസര്‍ രവീന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു സമീപകാല പഠനം.

മനുഷ്യ ശരീരത്തില്‍ ഏറ്റവും പുതിയ വൈറസ് വകഭേദമായ ഒമിക്രോണ്‍ പ്രതിരോധശേഷിയെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തുന്നതാണ് പഠനം. യുകെയിലും ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രബലമായ പുതിയ വകഭേദമായ ഒമിക്രോണ്‍ ശ്വാസകോശത്തിലെ കോശങ്ങളെ ബാധിക്കുന്നത് കുറവാണെന്ന് പഠനം കാണിക്കുന്നുണ്ടെങ്കിലും, വൈറസിന്റെ വ്യാപനശേഷി കുറയാനുള്ള സാധ്യത കാണുന്നില്ല. ഇപ്പോഴത്തെ ഒമിക്രോണിന്റെ കാഠിന്യം കുറവാണെങ്കിലും അടുത്ത വകഭേദം ചിലപ്പോള്‍ മാരകമാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

Related Articles

Back to top button