KeralaLatest

ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ വില്‍പ്പന; മൂന്നു സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

 

പാലക്കാട്: ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ ഹോള്‍സെയില്‍ വില്‍പ്പന നടത്തിയ നൂര്‍ ഏജന്‍സീസ് എന്ന സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. ഹോള്‍സെയില്‍ വില്‍പ്പനക്ക് ലൈസന്‍സ് ആവശ്യമില്ല എന്ന രീതിയില്‍ നിര്‍മ്മാതാക്കള്‍, ഡിസ്ട്രിബ്യൂട്ടര്‍മാരെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ നൂര്‍ ഏജന്‍സീസില്‍ നിന്നും നിരവധി സാനിറ്റൈസറുകളും അനുബന്ധരേഖകളും കണ്ടെടുത്തു. ഇവിടെ നിന്ന് ജില്ലയിലെ ചില മെഡിക്കല്‍ ഷോപ്പുകളിലേക്ക് സാനിറ്റൈസറുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. ഡ്രഗ്‌സ് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും മരുന്ന് വാങ്ങി വില്‍ക്കുന്നത് നിയമലംഘനമായതിനാല്‍ ഇത്തരം സ്ഥാപനങ്ങളുടെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്യുവാന്‍ ലൈസന്‍സിങ് അതോറിറ്റിക്ക് ശുപാര്‍ശ ചെയ്യും. പാലക്കാട് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ എം. സി. നിഷത്തിന്റെ നേതൃത്വത്തില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍. നവീന്‍, ഇ.എന്‍. ബിജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വിവിധ കമ്ബനികളുടെ മുപ്പതില്‍പ്പരം സാനിറ്റൈസറുകള്‍ ഗുണനിലവാര പരിശോധനക്കായി അയച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ സാനിറ്റൈസറുകള്‍ നിര്‍മിക്കുകയും വിതരണം ചെയ്തതുമായ മൂന്നു സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button