IndiaLatest

വനിതാ പ്രീമിയര്‍ ലീഗ്: ഹാട്രിക്കില്‍ തിളങ്ങി ദീപ്തി

“Manju”

വനിതാ പ്രീമിയർ ലീഗില്‍ തിളങ്ങി യുപി വാരിയേഴ്സ് താരം ദീപ്തി ശർമ്മ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രണ്ടോവറില്‍ തുടർച്ചയായി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയാണ് ദീപ്തി കളിയിലെ താരമായത്. വനിതാ ലീഗില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് ഇതോടെ ദീപ്തിക്ക് സ്വന്തമായി. മെഗ് ലാന്നിംഗ്, അനബേല്‍ സതർലൻഡ്, അരുന്ധതി റെഡി, ശിഖ പാണ്ഡെ എന്നിവരുടെ വിക്കറ്റ് നേടിയ ദീപ്തി മത്സരത്തില്‍ അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. കഴിഞ്ഞ വർഷം എലിമിനേറ്ററില്‍ വാരിയേഴ്സിനെതിരെ മൂന്ന് വിക്കറ്റ് നേടിയ ഈസി വോംഗ് മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹിയെ ഒരു റണ്‍സിനാണ് വാരിയേഴ്‌സ് തോല്‍പ്പിച്ചത്. 139 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി 19.5 ഓവറില്‍ 137 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്‌സ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. മത്സരത്തില്‍ തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ഡല്‍ഹി തന്നെയാണ് ഒന്നാമത്. ആറു പോയിന്റുമായി വാരിയേഴ്‌സ് നാലാമതാണ്.

Related Articles

Back to top button