IndiaLatest

ചരിത്രദൗത്യത്തിനൊരുങ്ങി റാശിദ്​ റോവര്‍

“Manju”

ദു​ബൈ: യു.​എ.​ഇ​യു​​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ റാ​ശി​ദ്​ റോ​വ​ര്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍ മ​ക്​​തൂം.
ച​ന്ദ്ര​നി​ലെ​ത്തു​ന്ന ആ​ദ്യ അ​റ​ബ്​ രാ​ജ്യ​മെ​ന്ന ച​രി​​ത്രം തൊ​ട്ട​രി​കി​ലാ​ണ്. ഇ​തി​ന്​ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​റി​ലെ എ​ന്‍​ജി​നീ​യ​ര്‍​മാ​രെ​യും സം​ഘാം​ഗ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​വ​രു​ടെ ചി​ത്രം സ​ഹി​ത​മാ​ണ്​ ഹം​ദാ​ന്‍റെ ട്വീ​റ്റ്.
ന​വം​ബ​ര്‍ ഒ​മ്ബ​തി​നും 15നും ​ഇ​ട​യി​ലാ​യി​രി​ക്കും റാ​ശി​ദ്​ റോ​വ​റി​ന്‍റെ വി​ക്ഷേ​പ​ണം. ​ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ല്‍​നി​ന്നാ​ണ്​ റാ​ശി​ദ് കു​തി​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​രം കൃ​ത്യ​മാ​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കും. രാ​ജ്യ​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല ച​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ പ​ദ്ധ​തി​ക്ക് കീ​ഴി​ലെ ആ​ദ്യ ദൗ​ത്യ​മാ​ണി​ത്. ഹ​കു​ട്ടോ-​ആ​ര്‍ മി​ഷ​ന്‍-1 എ​ന്ന ജാ​പ്പ​നീ​സ് ലാ​ന്‍​ഡ​റി​ലാ​ണ്​ ‘റാ​ശി​ദി​’​നെ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ എ​ത്തി​ക്കു​ക. ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍​നി​ന്ന്​ ല​ഭ്യ​മാ​ക്കു​ന്ന വ​യ​ര്‍​ലെ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​മാ​റാ​ത്തി എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ റോ​വ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ച​ന്ദ്ര​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഭാ​ഗം പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നാ​ണ്​ റോ​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ന്ദ്ര​ന്‍റെ മ​ണ്ണ്, ഭൂ​മി​ശാ​സ്ത്രം, പൊ​ടി​പ​ട​ലം, ഫോ​ട്ടോ ഇ​ല​ക്‌ട്രോ​ണ്‍ ക​വ​ചം, ച​ന്ദ്ര​നി​ലെ ദി​വ​സം എ​ന്നി​വ ദൗ​ത്യ​ത്തി​ലൂ​ടെ പ​ഠ​ന​വി​ധേ​യ​മാ​ക്കും.

Related Articles

Back to top button