രണ്ടു മാസത്തെ ഭക്ഷ്യധാന്യക്കിറ്റ് ഒരുമിച്ചു തയ്യാറാക്കാന്‍ സപ്ലൈകോയുടെ നിര്‍ദേശം
സിന്ധുമോൾ. ആർ
കൊച്ചി: സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം വേഗത്തിലാക്കാന്‍ നവംബര്‍ മാസത്തെ കിറ്റ് തയാറാക്കുന്നതിനൊപ്പം ഡിസംബര്‍ മാസത്തേതും തയാറാക്കാന്‍ സപ്ലൈകോ ഡിപ്പോ മാനേജര്‍മാര്‍ക്കു നിര്‍ദേശം. ഇതിനായി കൂടുതല്‍ പായ്ക്കിംഗ് സെന്ററുകള്‍ തുടങ്ങാനും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ടു മാസത്തെ കിറ്റുകള്‍ ഒരേസമയം തയാറാക്കി റേഷന്‍കടകളില്‍ എത്തിക്കുമ്പോള്‍, ഡിസംബര്‍ മാസത്തെ കിറ്റ് തിരിച്ചറിയാന്‍ കിറ്റ് പായ്ക്ക് ചെയ്തശേഷം കടുംനിറത്തിലുള്ള റിബണ്‍ ഉപയോഗിച്ച് കെട്ടണമെന്നും നിര്‍ദേശമുണ്ട്. നവംബര്‍ മാസത്തേതില്നിന്നു വിഭിന്നമായി ഇനത്തിലും അളവിലും മാറ്റമുള്ള കിറ്റുകളാണു ഡിസംബര്‍ മാസത്തില്‍ നല്‍കുന്നത്.
വെളിച്ചെണ്ണ ഉള്‍പ്പെടെ പല സാധനങ്ങളും ആവശ്യത്തിന് സ്റ്റോക്കില്ലാത്തപ്പോഴാണു രണ്ടു മാസത്ത കിറ്റുകള്‍ ഒരുമിച്ച് തയാറാക്കണമെന്ന നിര്‍ദേശം. പലയിടങ്ങളിലും പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള നവംബര്‍ മാസത്തെ കിറ്റുകളുടെ വിതരണം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണു സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കിവരുന്നത്. ഇവയുടെ അവസാനഘട്ട വിതരണമാണ് അടുത്തമാസം നടക്കുക. തുണി സഞ്ചി ഉള്‍പ്പെടെ 11 ഇനം സാധനങ്ങളാണു ഡിസംബറിലെ കിറ്റില്‍ ഉണ്ടാകുക.