KeralaLatestThiruvananthapuram

ശാന്തിഗിരി നാഷണല്‍ സര്‍വ്വീസ് സ്ക്കീം കോവളം ബീച്ച് ശുചീകരിച്ചു

“Manju”

കോവളം : സ്വച്ച് സാഗര്‍ അഭിയാന്‍ പദ്ധതിയുടെ പ്രകാരം ഇന്ന് (17-09-22) ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് നാഷണല്‍ സര്‍വ്വീസ് സ്ക്കീമിന്‍റെ ആഭിമുഖ്യത്തില്‍ കോവളം ബീച്ച് ശുചീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനാഘോഷ കര്‍മ്മ പദ്ധതികളുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ ആര്‍മി, നാഷണല്‍ സര്‍വീസ് സ്ക്കീം തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ശുദ്ധമായ തീരം- സുരക്ഷിതമായ കടല്‍ പരിപാടിയുടെ ഭാഗമായി ഉപയോഗ പ്ലാസ്റ്റിക്കുകള്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍, പേപ്പറുകള്‍, മാസ്ക്കുകള്‍, ചെരുപ്പുകള്‍ തുടങ്ങി എല്ലാത്തിനേയും തരംതിരിച്ച് റീസൈക്കിള്‍ ചെയ്യാന്‍ പാകത്തിലാണ് ശുചീകരിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ഗവണ്‍മെന്‍റ് റീജ്യണല്‍ ഡയറക്ടര്‍ ജി ശ്രീധര്‍, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ശ്രീകല, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, സ്റ്റാഫുകള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടികള്‍ നടന്നത്.

Related Articles

Back to top button