Latest

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സഹായം എത്തിച്ച്‌ കെഎംസിസി

“Manju”

അബുദാബി∙ കോവിഡ് രണ്ടാം തരംഗ വ്യാപന പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് 5000 രൂപ വീതം അയച്ചുകൊടുത്ത് മാതൃകയായി അബുദാബി കെഎംസിസി. യാത്രാവിലക്കിനെ തുടര്‍ന്ന് മടങ്ങിയെത്താനാകാതെ കുടുങ്ങിയ 500 പ്രവാസി മലയാളികള്‍ക്കാണ് സഹായധനം എത്തിച്ചത്.

യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് 2021 ഏപ്രില്‍ 24നു മുന്‍പ് നാട്ടിലേക്കു പോയി തിരികെ ജോലിക്കെത്താന്‍ സാധിക്കാത്ത സാമ്ബത്തിക പ്രയാസം നേരിട്ടവരെയാണ് സഹായമെത്തിക്കാന്‍ പരിഗണിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബുദാബി കെഎംസിസിയുടെ ‘കെയര്‍’ പദ്ധതിയിലൂടെ പ്രതിസന്ധിയിലായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിക്കുകയായിരുന്നു.

Related Articles

Back to top button