KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (17-3-2024,ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
  • നവഒലി ജ്യോതിർദിനം 25 :
    നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് ഇരുപത്തിരണ്ടാം ദിവസം
  • ആശ്രമം പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികൾ :
    ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ വെച്ച്  പത്തനംതിട്ട ഏരിയയുടെ സാംസ്കാരിക സംഗമം പരിപാടി രാവിലെ 11 മണിക്ക് നടക്കുന്നു.  ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും.
  • ശിലാസ്ഥാപനം :
    ചേർത്തല ഏരിയയിലെ ചരുവിൽ ഡോ.എം.ശിവനന്ദൻ പുതുതായി പണികഴിപ്പിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം രാവിലെ 10 മണിക്ക് നടക്കുന്നു. ചേർത്തല ഏരിയ ചീഫ് ജനനി വിജയ ജ്ഞാനതപസ്വിനി ചടങ്ങുകൾക്ക് നേതൃത്വം നൽകും.
  • ഏരിയ കമ്മിറ്റി മീറ്റിംഗ് :
    ആർട്സ് & കൾച്ചർ ഡിവിഷനുകളുടെ മൂന്നാമത്തെ ഞായറാഴ്ച നടക്കുന്ന ഏരിയ കമ്മിറ്റി മീറ്റിംഗ് രാവിലെ 9.30 മുതൽ നടക്കുന്നു.
  • യാമപ്രാർത്ഥന :
    ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം
    , തിരുവനന്തപുരം റൂറൽ ഏരിയയിലെ കരുണപുരം ശാന്തിപുരം യൂണിറ്റിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
  • ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
  • നൈറ്റ്ഷിഫ്റ്റ് : ഡോ.സേനു എസ്. അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോൺ : 99462 69503

ചരമ അറിയിപ്പ്

റ്റി.സരസ്വതി (87 ദിവംഗതയായി

കൊല്ലം: കരുനാഗപ്പള്ളി ചക്കാലയിൽ വീട്ടിൽ റ്റി.സരസ്വതി (87) ഇന്ന് (16.3.2024, ഞായറാഴ്ച) വെളുപ്പിന് 2.45 ന് വാർദ്ധക്യ സഹജമായ അസുഖം മൂലം ദിവംഗതയായി.കരുണപുരം ശ്രീപുഷ്പത്തിൽ എസ്.ഗീതരാജിൻ്റെ മാതാവാണ്.  സംസ്കാരം ഇന്ന് (17-3-2024 )ഉച്ചയ്ക്ക് 2.30 ന് കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button