InternationalLatest

ദീര്‍ഘദൂര വിമാനയാത്രകളില്‍ പൈലറ്റുമാര്‍ ഉറങ്ങുന്നതെങ്ങനെയെന്ന് അറിയാമോ?

“Manju”

പൈലറ്റുമാരും ക്രൂവും മൗത്ത് വാഷും ടൂത്ത് ജെല്ലും ഉപയോഗിക്കരുത്! DGCA എന്തു  കൊണ്ട് ഇങ്ങനെ പറയുന്നു? – News18 മലയാളം
വിമാനയാത്രകളെ സംബന്ധിക്കുന്ന വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്.
ഇപ്പോഴിതാ ദീര്‍ഘദുര വിമാനയാത്രകളില്‍ പൈലറ്റുമാര്‍ എവിടെ വിശ്രമിക്കുന്നുവെന്ന തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു എത്യോപ്യന്‍ എയര്‍ലൈന്‍സിലെ ക്യാപ്റ്റന്‍ ആയ ടെവോഡ്രോസ് സോളമന്‍ ആണ് ഈ വീഡിയോ ദൃശ്യം പങ്കുവെച്ചത്. പൈലറ്റുമാര്‍ വിശ്രമിക്കുന്ന സുഖകരവും എന്നാല്‍ വളരെ ചെറുതുമായ ഒരു ഇടം വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍.
@captain_tewodros എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. വീഡിയോയില്‍ കോക്പിറ്റിന് പിന്നില്‍ രണ്ട് ചാരിയിരിക്കുന്ന സീറ്റുകളുള്ള നിയന്ത്രിത ആക്‌സസ് റൂമിന്റെ ദൃശ്യങ്ങളാണ് ടെവോഡ്രോസ് സോളമന്‍ പങ്കുവെച്ചത്. ഇതില്‍ കര്‍ട്ടന്‍കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന ഒരു ചെറിയ ഭാഗവും അവിടെ സജ്ജീകരിച്ചിരിക്കുന്ന രണ്ട് സ്ലീപ്പിംഗ് ബങ്കുകളും ആണ് ഉള്ളത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇത് കാണുകയും കണ്ട കാഴ്ചകളെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തത്. പൈലറ്റുമാര്‍ ഫ്‌ലൈറ്റ് സമയത്ത് ഇടവേളകള്‍ എടുക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ് എന്നായിരുന്നു ഭൂരിഭാഗം ആളുകളും കുറിച്ചത്.
പോസ്റ്റ് പങ്കിട്ടുകൊണ്ട് ടെവോഡ്രോസ് സോളമന്‍ കുറിച്ചത് ഇങ്ങനെ ആയിരുന്നു, ”ദീര്‍ഘമായ വിമാനയാത്രകളില്‍ പൈലറ്റുമാര്‍ ഉറങ്ങുമോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ ദൈര്‍ഘ്യമേറിയ യാത്രകളില്‍ അവര്‍ ആവശ്യമായ വിശ്രമം എടുക്കാറുണ്ട് എന്നതാണ് സത്യം. എങ്കില്‍ മാത്രമേ അവര്‍ക്ക് വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കൂ. അതിനാല്‍ അടുത്ത തവണ നിങ്ങള്‍ ഒരു വിമാനത്തില്‍ യാത്ര ചെയ്യുമ്ബോള്‍, പൈലറ്റുമാര്‍ക്ക് ജാഗ്രതയും ശ്രദ്ധയും നിലനിര്‍ത്താന്‍ അവര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കൂ.” ഏതായാലും ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മാത്രമല്ല രണ്ട് പൈലറ്റുമാരും ഒരേ സമയം ഉറങ്ങില്ല എന്നത് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

Related Articles

Back to top button