KeralaLatest

സീരിയല്‍ നടൻ ശബരീനാഥ് അന്തരിച്ചു

“Manju”

തിരുവനന്തപുരം• സീരിയല്‍ നടൻ ശബരീനാഥ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരീനാഥ് അഭിനയിച്ചു വന്നിരുന്നത്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവ് ആയിരുന്നു.

സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ശബരീനാഥിന്റെ നിര്യാണത്തിൽ നിരവധി സിനിമാ, സീരിയൽ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.

Related Articles

Check Also
Close
Back to top button