IndiaLatest

ഇന്ധന വിലയിൽ വീണ്ടും വര്‍ദ്ധനവ്

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചു. രണ്ട് ആഴ്ചക്കിടയില്‍ ഡീസലിന് 2.99 രൂപയും പെട്രോളിന് 2.04 രൂപയാണ് കൂടിയത്. കഴിഞ്ഞ 16 ദിവസത്തിനിടെ 13 തവണയാണ് ഇന്ധനവില കൂട്ടിയത്.

രണ്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില. പാചക വാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുളള പാചക വാതകത്തിന് ഒറ്റയടിക്ക് 50 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

Related Articles

Back to top button