KeralaLatest

ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; കേസെടുത്ത് പൊലീസ്, രണ്ടുപേര്‍ കസ്റ്റഡിയില്‍

“Manju”

കൊച്ചി: ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. നാല് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതുവരെ ആരും പരാതിയുമായി എത്താത്ത പശ്ചാത്തലത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് നല്‍കുന്ന വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് സ്ഥിരീകരിച്ചു.

ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനും റെയില്‍വെ സ്റ്റേഷനും ഇടയില്‍ വച്ചാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിനെ ബലമായാണ് തട്ടിക്കൊണ്ടുപോയത്. അര മണിക്കൂറോളം ഹോട്ടലിന് മുന്നില്‍ ഇവര്‍ കാത്തുനിന്നു.

ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇന്നോവ കാറിലാണ് സംഘമെത്തിയത്. നഗരത്തിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകവെയാണ് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുന്നത്.

Related Articles

Back to top button