IndiaLatest

ഓഫറുകള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ

“Manju”

 

ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നിരവധി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ജീപ്പ് മെറിഡിയന് 2.80 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം കോംപസിന് 1.15 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. മൂന്നു വര്‍ഷം വരെ സൗജന്യ അറ്റകുറ്റപ്പണികള്‍, രണ്ട് വര്‍ഷത്തെ വിപുലീകൃത വാറന്റി തുടങ്ങിയവ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല, ചില കോര്‍പ്പറേറ്റുകള്‍ക്ക് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജീപ്പ് കോമ്പസില്‍ 15,000 വരെയും ജീപ്പ് മെറിഡിയനില്‍20,000 വരെയും ആനുകൂല്യങ്ങള്‍ ലഭ്യമാണ്. 11.85 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും ജീപ്പ് വേവ് എക്‌സ്‌ക്ലൂസീവ് ഉടമസ്ഥത പ്രോഗ്രാമിലേക്കുള്ള ആക്‌സസുമായി ഗ്രാന്‍ഡ് ചെറോക്കിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ജീപ്പ് കോംപസിന് 20.69 ലക്ഷം രൂപ മുതലാണ് ജീപ്പ് ഇന്ത്യ ശ്രേണി ആരംഭിക്കുന്നത്. മെറിഡിയന്‍ വില 33.60 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. റാംഗ്ലറിന് 62.65 ലക്ഷം രൂപ മുതലാണ് വില. ഗ്രാന്‍ഡ് ചെറോക്കിക്ക് 80.50 ലക്ഷം രൂപ മുതലാണ് വില. എല്ലാ വിലകളും ഇന്ത്യയിലെ എക്സ്-ഷോറൂം വിലകളാണ്.

Related Articles

Back to top button