HealthLatest

പ്രമേഹരോഗികള്‍ക്കായി ഇനി പച്ചക്കറി ചപ്പാത്തി ഉണ്ടാക്കാം

“Manju”

പ്രമേഹം പൊതുവെ ജീവിതശൈലീരോഗത്തിലാണ് കണക്കാക്കിയിരിക്കുന്നത്.  നമ്മുടെ ജീവിതക്രമം ചിട്ടപ്പെടുത്തി ഒരുപരിധിവരെ പ്രമേഹത്തെ നിയന്ത്രിച്ച് പോകുവാനാകും. പ്രമേഹരോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. പ്രായമൊന്നും ഇതിന് തടസമല്ല. ഏതു പ്രായക്കാര്‍ക്കും ഇന്ന് പ്രമേഹം പിടിപ്പെടുന്നു.
കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുവാനുള്ള കഴിവുണ്ട്. ഇത് ആരും ശ്രദ്ധിക്കാറില്ല. ഏതുതരം ഭക്ഷണമാണ് അഭികാമ്യം എന്ന് പലര്‍ക്കും അറിയില്ല. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്നൊരു പച്ചക്കറി ചപ്പാത്തിയാണ്ഇവിടെ പറയുന്നത്.
ഗോതമ്പു മാവ് – അര കപ്പ്
കാരറ്റ് – ഒരു ടേബിള്‍ സ്പൂണ്‍
കോളിഫ്‌ളവര്‍ ചുരണ്ടിയത് – ഒരു ടേബിള്‍ സ്പൂണ്‍
ബീന്‍സ് – അര ടേബിള്‍ സ്പൂണ്‍
കാബേജ് – അര ടേബിള്‍ സ്പൂണ്‍
സവാള – അര ടേബിള്‍ സ്പൂണ്‍
പച്ചമുളക് – ഒരെണ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഇനി ചപ്പാത്തി തയ്യാറാക്കുന്ന വിധം നോക്കാം..
പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞ് ഉപ്പുചേര്‍ത്തു വേവിച്ചു കുഴിയുള്ള സ്പൂണ്‍ കൊണ്ട് ഉടച്ചെടുക്കുക. മാവില്‍ ഉപ്പും വെള്ളവും ഈ പച്ചക്കറി കൂട്ടും ചേര്‍ത്തു നല്ലവണ്ണം കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി ചപ്പാത്തി പരത്തിയെടുത്ത് തവയില്‍ വേവിച്ചെടുക്കാം.

Related Articles

Back to top button