IndiaLatest

ഇന്ത്യക്കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്

“Manju”

ഡല്‍ഹി: അരുണാചലില്‍ ചൈനീസ് പ്രകോപനം തുടരുന്നു. 17 വയസുകാരനായ ഇന്ത്യക്കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി. ഇരുരാജ്യങ്ങളും തമ്മില്‍ സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യക്കാരായ രണ്ടു പൗരന്‍മാരേയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയത്. അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്നുള്ള മിറാം തരോണ്‍, ജോണി യായല്‍ എന്നിവരെയാണ് ചൈനീസ് സൈനികര്‍ തട്ടികൊണ്ടുപോയത്. ഇരുവരും പ്രദേശത്ത് നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം നടന്നത്.
ഇതില്‍ ജോണി യായല്‍ ചൈനീസ് സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരവും മിറാം തരോണ്‍ ചൈനീസ് സൈനികരുടെ തടവിലാണെന്നും പുറംലോകം അറിയുന്നത്.

Related Articles

Back to top button