KeralaLatest

ശാന്തിഗിരി ആശ്രമം കാസര്‍ഗോഡ് ഏരിയ സത്സംഗം നടന്നു

“Manju”
കാസര്‍കോഡ് ഏരിയയിലെ കര്‍ഷക ഭവനങ്ങളിലെ സന്ദര്‍ശനത്തില്‍ നിന്ന്

കാസര്‍ഗോഡ് : ശാന്തിഗിരി ആശ്രമം കാസര്‍കോഡ് ഏരിയ സത്സംഗം നടന്നു. ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് അദ്ധ്യക്ഷനായിരുന്നു. പ്രകൃതിയും ജീവനവും, ഗുരുവിന്റെ സ്നേഹവും സത്സംഗത്തില്‍ വിഷയമായി. വിവിധ കര്‍ഷക ഭവനങ്ങളില്‍ സത്സംഗത്തെ തുടര്‍ന്ന് സ്വാമിയുടെ നേതൃത്വത്തില്‍ സൗഹൃദ സന്ദര്‍ശനം നടത്തി. കര്‍ഷകരെ വീടുകളിലെത്തി ആദരിച്ചു.  വി.എസ്.എന്‍.കെ.യുടെ കേന്ദ്രാശ്രമത്തില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ സംബന്ധിച്ചു.

 

Related Articles

Back to top button