KeralaLatest

എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയി ജനനി കൃപ ജ്ഞാനതപസ്വിനി ചുമതലയേറ്റു

“Manju”


പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയി ജനനി കൃപ ജ്ഞാന തപസ്വിനി ചുമതലയേറ്റു. ഇന്ന് രാവിലെ 10.30 ന് ആശ്രമം അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിലെ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വിയുടെ മഹനീയ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, സീനിയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ലാ, ഓപ്പറേഷന്‍സ്, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ്, ഇന്‍ഡസ്ട്രീസ്, ഫിനാന്‍സ്, സെക്യൂരിറ്റി, ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാരും സ്റ്റാഫുകളും സന്നിഹിതരായിരുന്നു. 12-03-2024 ല്‍ നടന്ന ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് ജനനി കൃപ ജ്ഞാനതപസ്വിനിയെ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയി നിയമിച്ചിരുന്നു. ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കള്‍ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

Related Articles

Back to top button