InternationalLatest

വൈദ്യുത വിളക്കുകള്‍ കൊണ്ടുള്ള ഒട്ടകരൂപം ശ്രദ്ധേയമാവുന്നു

“Manju”

ത്വാഇഫ്: ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടിയ ത്വാഇഫിലെ വൈദ്യുത വിളക്കുകള്‍ കൊണ്ടുള്ള ഒട്ടകരൂപം ശ്രദ്ധേയമാവുന്നു. സൗദി കാമല്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് അമീര്‍ ഫഹദ് ബിന്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് ആണ് 2019 മധ്യത്തില്‍ ഒട്ടകരൂപം രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതോടെ ഈ ഗണത്തിലെ ലോകത്തിലെ ഏറ്റവും വലിയ സ്തൂപമായി ഒട്ടകരൂപം മാറി. ത്വാഇഫിലെ ഒട്ടക ഗ്രാമം എന്നറിയപ്പെടുന്ന കിങ് ഫൈസല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന 10 മീറ്റര്‍ വീതിയും 4.65 മീറ്റര്‍ ഉയരമുള്ള ഒട്ടക പ്രതിരൂപം ഉരുക്കിെന്‍റ അടിത്തറയിലാണ് നിര്‍മിച്ചിരിക്കുന്നത്.
ജ്യാമിതീയ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഈ സ്തൂപത്തിനുള്ളില്‍ 51,000 വൈദ്യുത വിളക്കുകള്‍ ആണ് പ്രകാശിക്കുന്നത്. കലാപരമായ മൂല്യം കണക്കിലെടുത്ത് സൗദിക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളുടെ ഒരു പ്രധാന സന്ദര്‍ശന സ്ഥലമായി ഈ സ്തൂപം ഇതിനോടകം മാറിയിട്ടുണ്ട്. ‘മരുഭൂമിയിലെ കപ്പല്‍’ എന്നറിയപ്പെടുന്ന ഒട്ടകങ്ങളുടെ സാംസ്കാരിക പ്രാധാന്യം ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാെന്‍റ രക്ഷാകര്‍തൃത്വത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ത്വാഇഫിലെ വൈദ്യുത വിളക്കുകള്‍ കൊണ്ടുള്ള ഈ ഒട്ടകരൂപം.
നേരത്തെ രാജ്യത്തെ 787 റൗണ്ടുകളില്‍ മത്സരിച്ച 11,186 ഒട്ടകങ്ങളുടെ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക കായികമേളയായ ഫെസ്റ്റിവലിെന്‍റ ആദ്യ പതിപ്പിന് ശേഷം കിരീടാവകാശി ഒട്ടകമേളയില്‍ പ്രഖ്യാപിച്ച രണ്ടാമത്തെ ഗിന്നസ് റെക്കോര്‍ഡാണ് ഒട്ടക പ്രതിരൂപം.

Related Articles

Back to top button