KeralaLatest

എ.റ്റി. ഉമേഷ് ബാബു എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചുമതലയേറ്റു.

“Manju”

 

പോത്തന്‍കോട് : എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ആയി ഉമേഷ് ബാബു എ.റ്റി. ചുമതലയേറ്റു. ഇന്ന് രാവിലെ ആശ്രമം അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിലെ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസില്‍ ഹെഡ് ജനനി കൃപ ജ്ഞാനതപസ്വിനി ചുമതലയേറ്റതിനുശേഷം മാനേജര്‍ ആയി ചുമതലയേല്‍ക്കുകയായിരുന്നു. ആശ്രമം വൈസ് പ്രസിഡന്റ് നിര്‍മ്മോഹാത്മ ജ്ഞാനതപസ്വിയുടെ മഹനീയ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങു് നടന്നത്. ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി, ഹ്യുമന്‍ റിസോഴ്സസ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ്, ഇന്‍ഡസ്ട്രീസ്, സെക്യൂരിറ്റി ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ സീനിയര്‍ ഒഫീഷ്യല്‍സും, സ്റ്റാഫുകളും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഓഫീസ് അസിസ്റ്റന്റ് താര പി.യും ചുമതലയേറ്റതോടെ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു. 2024 മാര്‍ച്ച് 14 ന് പുറത്തിറക്കിയ ഓര്‍ഡര്‍ പ്രകാരമാണ് പുതിയ സ്ഥാനങ്ങളില്‍ ചുമതലയേറ്റത്. ഉമേഷ് ബാബു എ.റ്റി. ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റില്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ആയി സേവനം അനുഷ്ടിച്ചുവരികയായിരുന്നു.

Related Articles

Check Also
Close
Back to top button