KeralaLatest

ആഴപ്പുഴയില്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞ് കടല്‍; ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍

“Manju”

ആലപ്പുഴ: ആലപ്പുഴയില്‍ പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍. അതേസമയം, കടല്‍ ഉള്‍വലിഞ്ഞതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെയാണ് തീരദേശവാസികള്‍ സംഭവം കണ്ടത്. കടല്‍ ഉള്‍വലിഞ്ഞ നിലയില്‍ കാണുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വലിയ ആശങ്കയിലാണ് തീരവാസികള്‍. നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടല്‍ ഉള്‍വലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാല്‍ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉള്‍വലിയലാണെന്ന നിഗമനത്തിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം, ആശങ്കയും ഉയരുന്നുണ്ട്.

Related Articles

Back to top button