IndiaLatest

വാക്സിനേഷന്‍ ക്യാമ്പുമായി നടന്‍ സൂര്യ

“Manju”

ചെന്നൈ ;‍ തമിഴ്നാട്ടില്‍ ജൂലൈ 6,7 ദിവസങ്ങളില്‍ വാക്സിനേഷന്‍ ക്യാമ്പുമായി നടന്‍ സൂര്യ. ചെന്നൈ നഗരത്തിലാണ് താരത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചെന്നൈ കോര്‍പ്പറേഷനും ഉദ്യമത്തില്‍ പങ്കാളിയാകുന്നുണ്ട്. സൂര്യയുടെ നിര്‍മാണകമ്പനിയായ 2 ഡി എന്റര്‍ടൈന്‍മെന്റിലെ ജീവനക്കാര്‍ക്കും ഇതിലൂടെ വാക്സിന്‍ സൗകര്യം ലഭ്യമാക്കുന്നതാണ്. കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സൂര്യ സജീവമായി പ്രവര്‍ത്തിക്കുന്ന നടനാണ്. തന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ തമിഴ്നാട്ടില്‍ ഒട്ടേറെ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ലോക്ഡൗണില്‍ ജോലി മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ സിനിമാപ്രവര്‍ത്തകരെ സഹായിക്കാനും അഗരം ഫൗണ്ടേഷന്‍ രംഗത്തിറങ്ങിയിരുന്നു. സൂര്യയുടെ സഹോദരന്‍ കാര്‍ത്തി, അച്ഛന്‍ ശിവകുമാര്‍, ഭാര്യ ജ്യോതിക തുടങ്ങിയവരാണ് അഗരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Related Articles

Back to top button