KeralaLatest

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

“Manju”

ദേഹാസ്വാസ്ഥ്യം; ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു
കൂറ്റനാട്: രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാർഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. ചാലിശ്ശേരി എച്ച്‌.എസ്.എസിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാർഥിയാണ്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
കുട്ടിക്ക് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഉറക്കത്തിനിടയില്‍ ശ്വാസതടസ്സം നേരിട്ട് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്ഥാന കലോത്സവങ്ങളില്‍ മാപ്പിളക്കലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥിയാണ്. പിതാവ്: ജമാല്‍. മാതാവ്: സബീന. സഹോദരിമാർ: ലിയ, റെന.

Related Articles

Back to top button