KeralaLatestMalappuram

മലപ്പുറത്ത് ഭൂചലനം

“Manju”

സിന്ധുമോൾ. ആർ

മലപ്പുറം: എടപ്പാളിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിക്കുകയുണ്ടായി. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ചെറിയ രീതിയിലുള്ള ശബ്ദത്തോടു കൂടി ഭൂചലനം ഉണ്ടായതായാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്.

എടപ്പാള്‍, അണ്ണക്കമ്പാട്,കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂര്‍, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം ഉണ്ടായിരിക്കുന്നത്. എന്നാല്‍ അതേസമയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button