KeralaLatest

പൊല്ലാപ്പല്ല… ഇത് ‘പൊൽ-ആപ്പ്’

“Manju”

 

തിരുവനന്തപുരം • കേരളാ പൊലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചു തയാറാക്കിയ പുതിയ ആപ്പിന് പേരായി. ‘പൊൽ–ആപ്’ (POL-APP) എന്നാണ് പുതിയ ആപ്പിനു നൽകിയിരിക്കുന്ന പേര്. പുതിയ ആപ്പിനു പേര് നിർദേശിക്കാൻ ആവശ്യപ്പെടാൻ അഭ്യർഥിച്ച് പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.

നിർദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതലഭിച്ചതുമായ ‘പൊൽ– ആപ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പൊലീസിന്റെ ‘പൊൽ’ഉം ആപ്പിന്റെ ‘ആപ്പ്’ഉം ചേർത്ത് ‘പൊല്ലാപ്പ്’ എന്നായിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്തിന്റെ നിർദേശം. ഇതു പരിഷ്കരിച്ച് ‘പൊൽ–ആപ്’ ആക്കുകയായിരുന്നു. പേര് നിർദേശിച്ച ശ്രീകാന്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉപഹാരം നൽകും. ജൂൺ 10ന് ഓൺലൈൻ റിലീസിങ്ങിലൂടെയാണ് ആപ് ഉദ്ഘാടനം ചെയ്യുന്നത്.

പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിങ്, എഫ്‌ഐ‌ആർ ഡൗൺലോഡ്, പൊലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പൊലീസ് ഓഫിസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ–മെയിൽ വിലാസങ്ങൾ, ഹെൽപ്‌ലൈൻ നമ്പരുകൾ, വെബ്‌സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയാറാക്കിയിരിക്കുന്നത്.

Related Articles

Back to top button