InternationalLatest

ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്ന് കപ്പല്‍ സര്‍വീസ് തുടങ്ങുന്നു

“Manju”

Kerala Ship Service,കുറഞ്ഞ ടിക്കറ്റ് നിരക്ക്, കൂടുതൽ ല​ഗേജ്; ​ഗൾഫിലേക്ക് കേരളത്തിൽനിന്ന് കപ്പൽ യാത്ര ഉടൻ; നടപടികൾ ആരംഭിച്ചു - kerala gulf shipping service ...

തിരുവനന്തപുരം: കേരളത്തിലെ പ്രധാന തുറമുഖങ്ങളില്‍ നിന്ന് മിഡില്‍ ഈസ്റ്റ് / ജി.സി.സി രാജ്യങ്ങളിലേക്ക് പാസഞ്ചർ/ ക്രൂയിസ് ഷിപ്പ് സർവീസ് നടത്തുന്നിന് അനുഭവപരിചയമുള്ള കമ്പനികളില്‍ നിന്ന് കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു.

താത്പര്യപത്രത്തിന് മുന്നോടിയായുള്ള കണ്‍സള്‍ട്ടേഷൻ മീറ്റിംഗ് മാർച്ച്‌ 27ന് ചേരും. ഇതിനുള്ള രജിസ്ട്രേഷനും വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +919544410029 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

1. പാസഞ്ചർ ഷിപ്പുകള്‍/ക്രൂയിസ് ഓപ്പറേറ്റർമാർക്കായി 27/03/2024 ന് ഷെഡ്യൂള്‍ ചെയ്‌ത കണ്‍സള്‍ട്ടേഷൻ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/e7p1GgmakZAbCRKN7

2. ഗള്‍ഫിനും കേരളത്തിനുമിടയില്‍ കപ്പല്‍ വഴിയുള്ള ഗതാഗതം സംബന്ധിച്ചു യാത്രക്കാർക്ക് ഇടയില്‍ നടത്തുന്ന സർവ്വേയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള ലിങ്കുകള്‍ :

English https://forms.gle/ySfKVRd2UNcG65397) & Malayalam (https://forms.gle/2452bQfB9PZpKfgv5)3.

താത്പര്യപത്രം ഡൗണ്‍ലോഡ് ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് : https://kmb.kerala.gov.in/en/about/passenger-shi

കപ്പല്‍ സർവീസ് യാഥാർത്ഥ്യമായാല്‍ ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉപയോഗപ്രദമാകും.കപ്പല്‍ സർവീസ് സംബന്ധിച്ച്‌ ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ മാസങ്ങള്‍ക്ക് മുൻപ് ലോക്‌സഭയില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ഷിപ്പിംഗ് കോർപ്പേറഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്‌സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനിച്ചത്. തുടർന്ന് ടെൻഡർ പ്രസിദ്ധീകരിക്കാൻ മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തുകയും ചെയ്തു.വർഷങ്ങള്‍ക്ക് മുൻപ് യു..ഇയില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സർവീസ് ആരംഭിച്ചിരുന്നു. എന്നാല്‍ എത് അധികകാലം നീണ്ടുനിന്നില്ല. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും ഗള്‍ഫ് കപ്പല്‍ സർവീസ് പദ്ധതിക്ക് ജീവൻ വയ്ക്കുന്നത്.

 

 

Related Articles

Back to top button