KeralaLatest

മലമ്പാമ്പിനെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍

“Manju”

കാ​ക്ക​നാ​ട്: മ​ലമ്പാമ്പു​ക​ളു​ടെ ശ​ല്യ​ത്തി​ല്‍ പൊ​റു​തി മു​ട്ടി കാ​ക്ക​നാ​ട്. ജി​ല്ല ആ​സ്ഥാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ടു മാ​സ​ത്തി​നി​ടെ ആ​റു മ​ലമ്പാമ്പു ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കാ​ക്ക​നാ​ട് പി.​എ​സ്.​എ​ന്‍.​എ​ല്ലി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​റ​ടി​യി​ല​ധി​കം നീ​ള​മു​ള്ള പാ​മ്പിനെ ക​ണ്ട​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി വ​ന്യ ജീ​വി വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി.
ഈ ​ഭാ​ഗ​ത്തെ പു​ര​യി​ട​ത്തി​ല്‍ നി​ന്ന് നേ​ര​ത്തെ ര​ണ്ട് ത​വ​ണ മ​ല​മ്ബാ​മ്ബി​നെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഒ​രു മാ​സം മു​മ്പ് സെ​സി​ന് സ​മീ​പം കേ​ന്ദ്രീ​യ ഭ​വ​ന് അ​ടു​ത്തു​ള്ള വീ​ട്ടി​ലെ കോ​ഴി​ക്കൂ​ടി​ന് മു​ക​ളി​ല്‍​നി​ന്നും മ​ല​മ്ബാ​മ്ബി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം പാ​മ്ബി​നെ പി​ടി​കൂ​ടി​യാ​ലും ഫോ​റ​സ്​​റ്റ്​ അ​ധി​കൃ​ത​ര്‍ എ​ത്തു​ന്ന​ത് വ​രെ സൂ​ക്ഷി​ക്കു​ന്ന കാ​ര്യം നാ​ട്ടു​കാ​ര്‍​ക്ക് വ​ലി​യ ത​ല​വേ​ദ​ന ആ​യി​ട്ടു​ണ്ട്. പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചാ​ല്‍ അ​വ​ര്‍ കൈ​മ​ല​ര്‍​ത്തു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Related Articles

Back to top button