LatestThiruvananthapuram

സംസ്ഥാനത്ത് 9 ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത

“Manju”

തിരുവനന്തപുരം: വേനല്‍ ചൂടില്‍ പൊള്ളുന്ന കേരളത്തിന് നേരിയ ആശ്വാസം. ഏപ്രില്‍ ആദ്യവാരം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലാണ് ഇന്ന് മഴയ്‌ക്ക് സാധ്യത. ഇന്ന് 4 ജില്ലകളില്‍ മഴയ്‌ക്ക് സാധ്യതയുണ്ട്. നാളെ ഏഴ് ജില്ലകളിലും മറ്റന്നാള്‍ 9 ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളില്‍ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണ് മഴ പ്രവചനം.

 

Related Articles

Back to top button