KeralaLatest

പ്രാർഥനാ മുഖരിതമായി റമസാൻ അവസാന പത്തിലേക്ക്

“Manju”

 

വിശ്വാസി ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി റമസാൻ അവസാന പത്തിലേക്ക് കടന്നു. കാരുണ്യത്തിന്റെയും പാപ മോചനത്തിന്റെയും പത്തുകൾ പിന്നിട്ടാണ് വിശുദ്ധമാസം നരക മോചനത്തിന്റെ അവസാന പത്തിലേക്ക് കടന്നത്. പള്ളികളും വീടുകളും ഇനി പ്രാർഥനാ മുഖരിതമാകും. പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുന്നവരുടെ എണ്ണം വർധിക്കും.

ആയിരം രാത്രികളെക്കാൾ പുണ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ലൈലത്തുൽ ഖദർ ആണ് അവസാന പത്തിലെ പ്രധാന പ്രത്യേകത. പള്ളികളിലും മറ്റു സ്ഥാപനങ്ങളിലും പ്രാർഥനാ സംഗമങ്ങൾ നടക്കും. മഅദിൻ അക്കാദമി സംഘടിപ്പിക്കുന്ന പ്രാർഥനാ സംഗമം 6ന് നടക്കും. റമസാൻ അവസാന പത്തിലേക്ക് കടന്നതോടെ ജില്ലയിലെ പെരുന്നാൾ വിപണിയും സജീവമായി. പകൽ കടുത്ത ചൂടായതിനാൽ നോമ്പ് തുറന്നതിന് ശേഷമാണ് പലയിടങ്ങളിലും വിപണി സജീവമാകുന്നത്. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം പെരുന്നാൾ വിപണി ചൂടുപിടിച്ചു തുടങ്ങി. റമസാൻ തുടക്കത്തിൽ തുടങ്ങിയ കൊടും ചൂട് അവസാന പത്തിലും തുടരുമെന്നു തന്നെയാണ് കാലാവസ്ഥാ പ്രവചനം. നോമ്പു തീരുംവരെ മഴയുണ്ടാകുമെന്ന പ്രതീക്ഷയില്ല.

Related Articles

Back to top button