IndiaLatest

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം സമ്മാനിച്ച്‌ രാഷ്‌ട്രപതി

“Manju”

ന്യൂഡല്‍ഹി: നഴ്സിംഗ് രംഗത്തെ സേവനത്തിന് നല്‍കുന്ന വിശിഷ്ട ബഹുമതിയായ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരങ്ങള്‍ രാഷ്‌ട്രപതി ദൗപദി മുര്‍മു സമ്മാനിച്ചു.

രാഷ്‌ട്രപതി ഭവനില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് 2021ലെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. ഓക്സിലറി നഴ്സിംഗ് ആന്‍ഡ് മിഡ്‌വൈ‌ഫറി വിഭാഗത്തില്‍ (എഎന്‍എം) വി.എസ്. ശീലാറാണി, നഴ്സിംഗ് വിഭാഗത്തില്‍ സൂസന്‍ ചാക്കോ എന്നിവര്‍ കേരളത്തില്‍ നിന്നു പുരസ്കാരത്തിന് അര്‍ഹരായി.

നഴ്സുമാരും നഴ്സിംഗ് പ്രഫഷണലുകളും സമൂഹത്തിന് നല്‍കുന്ന സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ചാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം നല്‍കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 1973 മുതലാണ് ഫ്ളോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരം നല്‍കാന്‍ ആരംഭിച്ചത്.

Related Articles

Back to top button