Uncategorized

ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം

“Manju”

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദിയില്‍(12076) വെച്ചാണ് ടിടിഇ ജയ്സണ്‍ ആക്രമിക്കപ്പെട്ടത്. ടിടിഇയെ ഭിക്ഷക്കാരൻ ആണ് ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ഉപദ്രവിച്ചത്.

ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാന്‍ വന്നുവെന്നും രണ്ടാമത്തെ വട്ടം മാന്താന്‍ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരുക്കേല്‍പ്പിച്ചെതെന്നും ടിടിഇ ജയ്‌സണ്‍ പറഞ്ഞു. ഡി-11 കോച്ചിലാണ് സംഭവം നടന്നത്.

Related Articles

Check Also
Close
Back to top button