KeralaLatest

ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

“Manju”

കല്‍പ്പറ്റ: ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും. ഇന്ന് പ്രാഥമിക പരിശോധന. വിവരങ്ങള്‍ സിബിഐക്ക് കൈമാറി ഡിവൈഎസ്പി. ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഇന്നലെ ഏറ്റെടുത്തു. നാല് സിബിഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി.

സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. കണ്ണൂരില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

 

Related Articles

Back to top button