InternationalLatest

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് ആഗോള അംഗീകാരം

“Manju”

ലണ്ടന്‍: ഇന്ത്യയിലെ സര്‍വ്വകലാശാല മികവിന് വീണ്ടും ലോക അംഗീകാരം. ലോകോത്തര ഗവേഷണങ്ങള്‍ക്കും പഠന മികവിന് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലണ്ടന്‍ കേന്ദ്രീകരിച്ചുളള ക്വാക്കറെല്ലി സിമോണ്‍സിന്റെ സമിതിയാണ് ഐ.ഐ.എസ് ബാംഗ്ലൂരിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും രണ്ടാം സ്ഥാനത്തുള്ള ഗുവാഹാത്തി ഐ.ഐ.ടി ലോകനിലവാരത്തില്‍ 41-ാം സ്ഥാനത്താണ്. ഇന്ത്യയിലെ മൂന്ന് സര്‍വ്വകലാശാലകളാണ് 200 ലോകോത്തര സര്‍വ്വകലാശാലകളുടെ കൂട്ടത്തില്‍ ഇടംപിടിച്ചത്.
ഐ.ഐ.ടി മുംബൈ തുടര്‍ച്ചയായി നാലാം വര്‍ഷവും ലോകോത്തര സര്‍വ്വകലാശാലാ പട്ടികയില്‍ ഇടംനേടി. ക്വക്കറെല്ലി സിമോണ്‍സിന്റെ 18-ാമത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ മുന്നേറിയത്.

Related Articles

Back to top button