IndiaLatest

ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത് നിയന്ത്രിക്കണം

“Manju”

തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയാനുള്ള നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു മണ്ഡലത്തില്‍ നിന്ന് മാത്രം ഒരാള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നിര്‍ദ്ദേശം. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ലെജിസ്ലേറ്റീവ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സാധിച്ചില്ലെങ്കില്‍ ഇത്തരം നടപടികള്‍ നിരുത്സാഹപ്പെടുത്താന്‍ പിഴയടക്കമുള്ള നടപടികളും നിര്‍ദ്ദേശിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിച്ചു ജയിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ നിന്ന് തുടര്‍ന്ന് വരുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച്‌ പിന്നീട് ഒരെണ്ണം ഒഴിയുന്ന നിയമസഭാഗംങ്ങള്‍ അഞ്ച് ലക്ഷം രൂപയും പാര്‍ലമെന്റ് അംഗങ്ങള്‍ പത്ത് ലക്ഷം രൂപയും പിഴയടക്കണം എന്നാണ് നിര്‍ദ്ദേശം.

Related Articles

Back to top button