IndiaLatest

തക്കാളി കിലോക്ക് രണ്ടു രൂപ ; റോഡിലെറിഞ്ഞ് പ്രതിഷേധിച്ച്‌​ കര്‍ഷകര്‍

“Manju”

മുംബൈ: ചെറുകിട വിപണിയില്‍ ഒരു കിലോ തക്കാളിക്ക്​ 25 മുതല്‍ 30 രൂപ ലഭിക്കു​മ്പോള്‍ കര്‍ഷകര്‍ക്ക്​ ലഭിക്കുന്നത്​ കിലോക്ക്​ രണ്ട്​ മുതല്‍ മൂന്ന്​ രൂപ മാത്രം. തക്കാളി വില കുത്തനെ ഇടിച്ചതിനെ തുടര്‍ന്ന്​ ഔറംഗാബാദിലെയും നാസിക്കിലെയും കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകളിലെ തക്കാളിറോഡില്‍ തള്ളി പ്രതിഷേധിച്ചു. ക്വിന്റല്‍ കണക്കിന്​ തക്കാളിയാണ്​ കര്‍ഷകര്‍ റോഡില്‍ വലിച്ചെറിഞ്ഞത്.

ചില്ലറ വിപണിയില്‍ കിലോക്ക്​ 25 മുതല്‍ 30 രൂപ വരെയാണ്​ ഒരു​ കിലോ തക്കാളിയുടെ വില. ‘ മൊത്ത വിപണിയില്‍ 25 കിലോ തക്കാളിക്ക്​​ 100 രൂപ പോലും ലഭിക്കുന്നില്ല. അത്​ വളരെ നഷ്​ടമാണ്​. 300 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ലാഭമോ നഷ്​ടമോ ഇല്ലാതെ മു​ന്നോട്ടുപോകാനാകൂ’ -കര്‍ഷകരിലൊരാള്‍ പ്രതികരിച്ചു. കയറ്റുമതി കുറഞ്ഞതാണ്​ വില കുത്തനെ ഇടിഞ്ഞത്. അതെ സമയം ഒരു കിലോ തക്കാളിക്ക്​ രണ്ടു രൂപയായി കുറഞ്ഞതോടെ ട്രാക്​ടറുകളില്‍ തക്കാളിയുമായി ലസൂര്‍ സ്​​റ്റേഷന്‍ പരിസരത്ത്​ കര്‍ഷകരെത്തുകയായിരുന്നു. ശേഷം രോഷാകുലരായ കര്‍ഷകര്‍ ​ ദേശീയ പാതയില്‍ തക്കാളികള്‍ വാരിയെറിയുകയായിരുന്നു .തങ്ങളുടെ വിളകള്‍ക്ക്​ ന്യായമായ വില ലഭിക്കണമെന്നാണ്​ കര്‍ഷകരുടെ ആവശ്യം. വില കുത്തനെ ഇടിഞ്ഞതോടെ തങ്ങള്‍ക്ക്​ നഷ്​ടം നേരിടാതിരിക്കാന്‍ സര്‍ക്കാര്‍ നഷ്​ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ഈ മാസം തക്കാളിയുടെ മൊത്തവില 750.63 രൂപയാണ്​ ക്വിന്‍റലിന്​. എന്നാല്‍ മുന്‍വര്‍ഷം ഇത്​ 2037.77 രൂപയായിരുന്നു. ഇത് ക്വിന്‍റലിന്​ 1044.67 രൂപയായിരുന്നു ജൂലായില്‍. രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉല്‍പ്പാദന കേന്ദ്രമായ നാസിക്കില്‍ മൊത്തവിപണയില്‍ ക്വിന്റലിന്​ 664.19 രൂപക്കാണ്​ വില്‍പ്പന നടക്കുന്നത്.

Related Articles

Back to top button